അതിരൂപതയിൽ വിശ്വാസപരിശീലകർക്കുള്ള അടിസ്ഥാനപരിശീലനം 2022 മെയ് 14,15 തീയതികളിൽ റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 14-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്നു. രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സുകൾ താമസിച്ചുള്ളതായിരിക്കും. മുഴുവൻ സമയവും പങ്കെടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. 15-ാം തീയതി വൈകീട്ട് 4 മണിക്ക് കോഴ്സ് സമാപിക്കുന്നു.

അദ്ധ്യാപകർക്കുള്ള പരിശീലനം(Basic Orientation Course)

ധാർമികമൂല്യങ്ങളിലൂന്നിയ നേതൃത്വനിര സമൂഹത്തിലും സഭയിലും അനിവാര്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ പറഞ്ഞു. അതിരൂപത വിശ്വാസ പരിശീലന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ചുണങ്ങംവേലി നിവേദിതയിൽ ഒരുക്കിയ ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് (സ്പർശ് 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read more

സ്പർശ് 2022 നേതൃത്വ പരിശീലന ക്യാമ്പ്

X, XI, XII ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പുനഃപരീക്ഷ മെയ് 8-ാം തീയതി ഞായറാഴ്ച്ച ആയിരിക്കും. അതത് ക്ലാസ്സുകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷ രാവിലെ 10 മണി മുതൽ 12 മണി വരെയും രണ്ടാം സെമസ്റ്റർ പരീക്ഷ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയും ആയിരിക്കും. Exam Centre ഉം മറ്റു വിവരങ്ങളും അറിയുന്നതിന് ഇവിടെ click ചെയ്യുക.

പുനഃപരീക്ഷ 2022 മെയ് 08

ഡിപ്ലോമ രണ്ടാംവർഷ വിദ്യാർത്ഥികളുടെ വിശ്വാസപ്രഖ്യാപനം ഇടവകയുടെ സാഹചര്യമനുസരിച്ച് സൗകര്യപ്പെടുന്ന ദിവസം നടത്തുമല്ലൊ.

രണ്ടാംവർഷ ഡിപ്ലോമ വിദ്യാർത്ഥികളുടെ വിശ്വാസപ്രഖ്യാപന ശുശ്രൂഷയുടെ പ്രാർത്ഥനകൾക്ക് click here

രണ്ടാംവർഷ ഡിപ്ലോമ വിദ്യാർത്ഥികളുടെ വിശ്വാസപ്രഖ്യാപന ശുശ്രൂഷ

കാഞ്ഞൂര്‍: വിശ്വാസപാഠങ്ങളുടെ വെളിച്ചം ഏറ്റുവാങ്ങിയ ഒരുകൂട്ടം കൗമാരക്കാര്‍ ജീവിതപരിസരങ്ങളില്‍ നന്മയുടെ പ്രകാശം പരത്താനുള്ള ദൗത്യമേറ്റു. 11ഉം 12ഉം വര്‍ഷങ്ങള്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണു,  ക്ലാസ് മുറിയില്‍ പഠിച്ച നല്ല പാഠങ്ങളുടെ തുടര്‍ച്ചയായി അതിന്റെ പ്രായോഗികതയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിലേക്കിറങ്ങിയത്. Read more

ക്ലാസ് മുറിയിൽ നിന്നു കാരുണ്യ പ്രവർത്തനങ്ങളി ലേക്കിറങ്ങി വിദ്യാർഥികൾ

യേശുവിനെ അടുത്തറിയാനും അനുഗമിക്കാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ. 12 വർഷക്കാലം മുടങ്ങാതെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 14 വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. Read more…..

വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യം

പാപ്പയുടെ സാർവ്വലൗകിക žപ്രാർഥന ശൃംഖല (Pope’s Worldwide Prayer Network)
തയ്യാറാക്കിയ വീ‍ഡിയോയിലാണ് ഡിസംബർ മാസത്തിന്റെ പാപ്പയുടെ žപ്രാർഥനാനിയോഗം പുറത്തുവിട്ടത്.

“ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർക്ക് വേണ്ടി
ന‌മുക്ക് പ്രാർഥിക്കാം: അവർ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർ​​ഗ്​ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ.” More……

ഡിസംബർ മാസത്തെ പാപ്പയുടെ പ്രാർത്ഥനാ നിയോ​ഗം മതബോധനാദ്ധ്യാപകർ

വിശുദ്ധ ​ഗ്രന്ഥത്തിൽ നിന്നുമുള്ള 25 കുടുംബങ്ങൾ 25 ദിവസവും നമ്മുടെ അതിരൂപതയിലെ 25 ഇടവകകളിൽ നിന്നും 25 വ്യത്യസ്ത അവതരണ ശൈലിയിൽ catechismernakulam Youtube ചാനലിൽ ഡിസംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു. ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കുന്നത് വിശ്വാസപരിശീലകരാണ്.
Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.

മറ്റു ക്രിസ്തുമസ് പ്രോ​ഗ്രാമുകൾക്ക് ഇവിടെ Click ചെയ്യുക.

HOLY HOME

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയി ഭേ​ദ​ഗതികൾ. ദൈവജനത്തിന്റെയും ശുശ്രൂഷികളുടെയും പ്രാർഥനകളിലും ​ഗീതങ്ങലും വന്നമാറ്റങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേ​ദ​ഗതികൾ pdf

വീ‍‍ഡിയോ രൂപത്തിൽ കാണുന്നതിന് ഇവിടെ Click ചെയ്യുക.

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേ​ദ​ഗതികൾ Video

വി. കുർബാനയിലെ മാറ്റങ്ങൾ