കാഞ്ഞൂര്‍: വിശ്വാസപാഠങ്ങളുടെ വെളിച്ചം ഏറ്റുവാങ്ങിയ ഒരുകൂട്ടം കൗമാരക്കാര്‍ ജീവിതപരിസരങ്ങളില്‍ നന്മയുടെ പ്രകാശം പരത്താനുള്ള ദൗത്യമേറ്റു. 11ഉം 12ഉം വര്‍ഷങ്ങള്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണു,  ക്ലാസ് മുറിയില്‍ പഠിച്ച നല്ല പാഠങ്ങളുടെ തുടര്‍ച്ചയായി അതിന്റെ പ്രായോഗികതയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിലേക്കിറങ്ങിയത്. Read more