2022-2023ൽ നടന്ന ഡിപ്ലോമ റസിഡൻഷ്യൽ കോഴ്സ് ഒന്നാം വർഷം, രണ്ടാം വർഷം പങ്കെടുത്ത കുട്ടികളുടെ മാർക്കുവിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. രണ്ടാം വർഷം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അതിരൂപതാകേന്ദ്ര ഓഫിസിൽ നിന്നും വാങ്ങാവുന്നതാണ്. First Year Diploma Residential Course (XI) Second Year Diploma Residential Course (XII)
2022-2023 അദ്ധ്യയന വർഷത്തിലെ വിശ്വാസപരിശീലനത്തിൽ ഉന്നതവിജയം കരസ്ഥമാക്കി സ്കോളർഷിപ്പിന് അർഹരായ നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ ലിസ്റ്റാണ് താഴെ നൽകിയിരിക്കുന്നത്. CLASS IV CLASS V CLASS VI CLASS VII CLASS VIII CLASS IX
2023 ജനുവരി 29-ാം തീയതി നടത്തിയ വിശ്വാസപരിശീലന സർട്ടിഫിക്കറ്റ് STD X, ഡിപ്ലോമ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നു. സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് താഴെ നൽകിയിട്ടുണ്ട്. പരീക്ഷയിൽ സംബന്ധിച്ച ഓരോരുത്തരുടെയും വിശദമായ മാർക്കും വിവരങ്ങളും അറിയാൻ ഇടവകയുമായി ബന്ധപ്പെടുക. Scholarship Holders STD X Scholarship Holders Diploma
STD IV-IX കുട്ടികളുടെ ഫെബ്രുവരി 19-ാം തീയതിയിലെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പൊതുചോദ്യങ്ങളും ഉപന്യാസങ്ങളും ഇവിടെ നൽകിയിരിക്കുന്നു. ചോദ്യങ്ങൾ കാണുന്നതിനായി തന്നിരിക്കുന്ന Link ൽ Click ചെയ്യുക. POSSIBLE GENERAL QUESTIONS CLASS IV, V, VI Video / pdf POSSIBLE GENERAL ESSAY CLASS IV, V, VI Video / pdf POSSIBLE GENERAL QUESTIONS CLASS VII, VIII, IX Video / pdf POSSIBLE GENERAL ESSAY…
Model Question papers for Class I, II, III Question papers are given below. Click the Link for download. STD I STD II STD III
Model Question papers for Class I, II, III Malayalam and English Question papers are given below. STD I Malayalam STD I English STD II Malayalam STD II English STD III Malayalam STD III English
എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന കേന്ദ്രം തയ്യാറാക്കിയ കുടുംബപ്രാർത്ഥനകൾ എന്ന പ്രാർത്ഥനാപുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് അഭിവാഭ്യ ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിൽ ബഹു. മോൺ. ആൻ്‍റണി നരികുളത്തിനും ബഹു. ഫാ. ജോസഫ് പള്ളാട്ടിക്കും നൽകി പ്രകാശനം ചെയ്തു. പുസ്തകങ്ങൾ അതിരൂപത വിശ്വാസപരിശീലന കേന്ദ്രഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. Read More…
വിദ്യാർത്ഥികളുടെ ധാർമിക, സ്വഭാവ രൂപീകരണത്തിൽ വിദ്യാലയങ്ങളും അധ്യാപകരും സവിശേഷ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണിതെന്ന് റവ. ഡോ. പീറ്റർ കണ്ണമ്പുഴ. എറണാകുളം – അങ്കമാലി അതിരൂപതയിൽ സന്മാർഗബോധന വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read more
2022 മെയ് 28 ശനി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ വിശ്വാസപരിശീലന വർഷം ഉദ്ഘാടനം ചെയ്യുകയും ലോഗോയും വചനദീപവും പ്രകാശനം ചെയ്ത് സന്ദേശം നൽകി. 2022 ജൂൺ 5-ാം തീയതി വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു. Inauguration Video Logo Teachers Prayer
അതിരൂപതയിൽ വിശ്വാസപരിശീലകർക്കുള്ള അടിസ്ഥാനപരിശീലനം 2022 മെയ് 14,15 തീയതികളിൽ റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 14-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്നു. രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സുകൾ താമസിച്ചുള്ളതായിരിക്കും. മുഴുവൻ സമയവും പങ്കെടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. 15-ാം തീയതി വൈകീട്ട് 4 മണിക്ക് കോഴ്സ് സമാപിക്കുന്നു.
ധാർമികമൂല്യങ്ങളിലൂന്നിയ നേതൃത്വനിര സമൂഹത്തിലും സഭയിലും അനിവാര്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ പറഞ്ഞു. അതിരൂപത വിശ്വാസ പരിശീലന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ചുണങ്ങംവേലി നിവേദിതയിൽ ഒരുക്കിയ ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് (സ്പർശ് 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read more
X, XI, XII ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പുനഃപരീക്ഷ മെയ് 8-ാം തീയതി ഞായറാഴ്ച്ച ആയിരിക്കും. അതത് ക്ലാസ്സുകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷ രാവിലെ 10 മണി മുതൽ 12 മണി വരെയും രണ്ടാം സെമസ്റ്റർ പരീക്ഷ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയും ആയിരിക്കും. Exam Centre ഉം മറ്റു വിവരങ്ങളും അറിയുന്നതിന് ഇവിടെ click ചെയ്യുക.
2022 ജനുവരി 7ന് നടന്ന സന്മാർഗ്ഗപാഠം വാർഷികപരീക്ഷയിൽ A+ നേടിയ കുട്ടികളുടെ പേരും സ്കൂളും. ********* 2022 ഫെബ്രുവരി 5ന് KCBC STD IV, VII, X ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ സന്മാർഗ്ഗപാഠം സ്കോളർഷിപ്പ് പരീക്ഷയിൽ A+ നേടിയവരുടെ ലിസ്റ്റ്.
ഡിപ്ലോമ രണ്ടാംവർഷ വിദ്യാർത്ഥികളുടെ വിശ്വാസപ്രഖ്യാപനം ഇടവകയുടെ സാഹചര്യമനുസരിച്ച് സൗകര്യപ്പെടുന്ന ദിവസം നടത്തുമല്ലൊ. രണ്ടാംവർഷ ഡിപ്ലോമ വിദ്യാർത്ഥികളുടെ വിശ്വാസപ്രഖ്യാപന ശുശ്രൂഷയുടെ പ്രാർത്ഥനകൾക്ക് click here
കാഞ്ഞൂര്‍: വിശ്വാസപാഠങ്ങളുടെ വെളിച്ചം ഏറ്റുവാങ്ങിയ ഒരുകൂട്ടം കൗമാരക്കാര്‍ ജീവിതപരിസരങ്ങളില്‍ നന്മയുടെ പ്രകാശം പരത്താനുള്ള ദൗത്യമേറ്റു. 11ഉം 12ഉം വര്‍ഷങ്ങള്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണു, ക്ലാസ് മുറിയില്‍ പഠിച്ച നല്ല പാഠങ്ങളുടെ തുടര്‍ച്ചയായി അതിന്റെ പ്രായോഗികതയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിലേക്കിറങ്ങിയത്. Read more
യേശുവിനെ അടുത്തറിയാനും അനുഗമിക്കാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ. 12 വർഷക്കാലം മുടങ്ങാതെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 14 വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. Read more…..
പാപ്പയുടെ സാർവ്വലൗകിക പ്രാർഥന ശൃംഖല (Pope’s Worldwide Prayer Network)തയ്യാറാക്കിയ വീഡിയോയിലാണ് ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർഥനാനിയോഗം പുറത്തുവിട്ടത്. “ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർക്ക് വേണ്ടിനമുക്ക് പ്രാർഥിക്കാം: അവർ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ.” More……
വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുമുള്ള 25 കുടുംബങ്ങൾ 25 ദിവസവും നമ്മുടെ അതിരൂപതയിലെ 25 ഇടവകകളിൽ നിന്നും 25 വ്യത്യസ്ത അവതരണ ശൈലിയിൽ catechismernakulam Youtube ചാനലിൽ ഡിസംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു. ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കുന്നത് വിശ്വാസപരിശീലകരാണ്.Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക. മറ്റു ക്രിസ്തുമസ് പ്രോഗ്രാമുകൾക്ക് ഇവിടെ Click ചെയ്യുക.
സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയി ഭേദഗതികൾ. ദൈവജനത്തിന്റെയും ശുശ്രൂഷികളുടെയും പ്രാർഥനകളിലും ഗീതങ്ങലും വന്നമാറ്റങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക. സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേദഗതികൾ pdf വീഡിയോ രൂപത്തിൽ കാണുന്നതിന് ഇവിടെ Click ചെയ്യുക. സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേദഗതികൾ Video
എല്ലാ വിശ്വാസപരിശീലകർക്കും അതിരൂപത വിശ്വാസപരിശീലന വിഭാഗത്തിൽ നിന്നും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആശംസകൾ.7 നവംബർ 2021 ന് എല്ലാ ഇടവകകളിലും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു.വിശ്വാസപരിശീലന കേന്ദ്രത്തിൽ നിന്നുമുള്ള Catechism Teachers Day Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.വിശുദ്ധ ചാൾസ് ബെറോമിയോയുടെ ചിത്രം Download ചെയ്യുന്നതിനായി ഇവിടെ Click ചെയ്യുക.
വിശുദ്ധരെ അറിയാനും അനുകരിക്കാനും ഇടവകതലത്തിൽ ഓരോ വിശുദ്ധരെ പരിചയപ്പെടുത്തുന്ന Saints Meet എന്ന പ്രോഗ്രാം Media Catechetical Ministry Youtube ചാനലിൽ നവംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു. Click here to View Saints Meet
October 17 : St. Mary’s Forane Church, Mookkannoor – Fr. Jose Pollayil October 24 : St. Mary’s Church, Narakkal – Fr. Joseph Karumathy October 31 : St. Mary’s Cathedral Basilica, Ernakulam – Fr. Davis Madavana November 7 : St. Sebastian Church, Neerikode Fr. Eby Edassery November 14 : St. Sebastian Church, Ambunad Fr. Jino Bharanikulangara…
ഒക്ടോബർ 1-ാം തീയതി മുതൽ 31-ാം തീയതിവരെ അതിരൂപതയിലെ മാതാവിന്റെ നാമധേയത്തിലുളള ദൈവാലയങ്ങളിൽ നിന്നും ജപമാലയും പരി. മാതാവിന്റെ പ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങളും പ്രക്ഷേപണം ചെയ്യുന്നു. കാറ്റിക്കിസം കുട്ടികളെ പരി. അമ്മയോടുളള ഭക്തിയിൽ വളർത്തുന്നതിനും ജപമാല ചൊല്ലുവാൻ പ്രേരിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ പ്രോഗ്രാം ദിവസവും രാവിലെ 5 മണിയ്ക്ക് Media Catechetical Ministry Youtube ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു. Click here to View Rosary
ഒന്നാം സെമസ്റ്റർ പരീക്ഷ: 2021 ഒക്ടോബർ 3 ഞായറാഴ്ച. അതിരൂപതാകേന്ദ്രത്തിൽ നിന്നും പരീക്ഷ സംബന്ധമായ നിർദ്ദേശങ്ങൾ ഇടവക വിശ്വാസപരിശീലന വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
മാതാപിതാക്കൾക്കായി zoom platform വഴി 14/08/2021 8.00 PMന് ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ webinar.