The catechetical heritage of the Syro-Malabar Church is as old as this Church itself. As was the case with all other Churches, among the St. Thomas Christians also there existed a system of catechesis by which faith was handed down from generation to generation. However there is no comprehensive and chronological exposition of the history of catechesis of the Syro-Malabar Church. Hence, many things have to be traced from the historical documents and living traditions of the Church.
Our Inspiration
About Catechism
News & Events
Model Question papers for Class I, II, III Malayalam and English Question papers are given below.
എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന കേന്ദ്രം തയ്യാറാക്കിയ കുടുംബപ്രാർത്ഥനകൾ എന്ന പ്രാർത്ഥനാപുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് അഭിവാഭ്യ ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിൽ ബഹു. മോൺ. ആൻ്റണി നരികുളത്തിനും ബഹു. ഫാ. ജോസഫ് പള്ളാട്ടിക്കും നൽകി പ്രകാശനം ചെയ്തു. പുസ്തകങ്ങൾ അതിരൂപത വിശ്വാസപരിശീലന കേന്ദ്രഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. Read More…
വിദ്യാർത്ഥികളുടെ ധാർമിക, സ്വഭാവ രൂപീകരണത്തിൽ വിദ്യാലയങ്ങളും അധ്യാപകരും സവിശേഷ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണിതെന്ന് റവ. ഡോ. പീറ്റർ കണ്ണമ്പുഴ. എറണാകുളം – അങ്കമാലി അതിരൂപതയിൽ സന്മാർഗബോധന വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read more
2022 മെയ് 28 ശനി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ വിശ്വാസപരിശീലന വർഷം ഉദ്ഘാടനം ചെയ്യുകയും ലോഗോയും വചനദീപവും പ്രകാശനം ചെയ്ത് സന്ദേശം നൽകി. 2022 ജൂൺ 5-ാം തീയതി വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.
അതിരൂപതയിൽ വിശ്വാസപരിശീലകർക്കുള്ള അടിസ്ഥാനപരിശീലനം 2022 മെയ് 14,15 തീയതികളിൽ റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 14-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്നു. രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സുകൾ താമസിച്ചുള്ളതായിരിക്കും. മുഴുവൻ സമയവും പങ്കെടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. 15-ാം തീയതി വൈകീട്ട് 4 മണിക്ക് കോഴ്സ് സമാപിക്കുന്നു.
ധാർമികമൂല്യങ്ങളിലൂന്നിയ നേതൃത്വനിര സമൂഹത്തിലും സഭയിലും അനിവാര്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ പറഞ്ഞു. അതിരൂപത വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ ചുണങ്ങംവേലി നിവേദിതയിൽ ഒരുക്കിയ ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് (സ്പർശ് 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read more